Advertisment

റോഡുകള്‍ ഉടന്‍ നന്നാക്കുന്നില്ലെങ്കില്‍ വഴിതടയില്‍ സമരം നടത്തുമെന്ന്‌ ഡി സി സി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ജില്ലയിലെ റോഡുകള്‍ ഉടന്‍ നന്നാക്കുന്നില്ലെങ്കില്‍ നിരവധി കേന്ദ്രങ്ങളില്‍ വഴിതടയല്‍ സമരം നടത്തുമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച്‌ പി ഡബ്ല്യു ഡി സബ്‌ ഡിവിഷന്‍ ഓഫീസുകളുടെ മുമ്പില്‍ നടത്തിയ ത്രിതല പഞ്ചായത്തംഗങ്ങളുടെ ധര്‍ണ്ണ തൊടുപുഴയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയില്‍ എ ഐ സി സി അംഗം ഇ.എം. ആഗസ്‌തി, ദേവികുളത്ത്‌ എ.കെ.മണി, പീരുമേട്ടില്‍ റോയി കെ പൗലോസ്‌, ഉടുമ്പന്‍ചോലയില്‍ അഡ്വ.ജോയി തോമസ്‌ എന്നിവര്‍ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു. വിവിധ കേന്ദ്രങ്ങളില്‍ ഡീന്‍ കുര്യാക്കോസ്‌, അഡ്വ. എസ്‌. അശോകന്‍, സി പി മാത്യു, പി പി സുലൈമാന്‍ റാവുത്തര്‍, എം.കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment