Advertisment

ഷോപ്‌സ്‌ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്യാഷ്‌ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു

author-image
സാബു മാത്യു
Updated On
New Update

കേരള ഷോപ്‌സ്‌ ആന്‍ഡ്‌ കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

2017-18 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബി ടെക്‌, ബി എസ്‌.സി നഴ്‌സിംഗ്‌, ബി.ഡി.എസ്‌, എം.ബി.ബി.എസ്‌., ബി.എ.എം.എസ്‌, ബി.എച്ച്‌.എം.എസ്‌., എല്‍.എല്‍.ബി കോഴ്‌സുകള്‍ക്കും ഇവയുടെ ബിരുദാനന്തര കോഴ്‌സുകള്‍ക്കും 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കും.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ഡിസംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇനി പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌. 04862-229474 .

Advertisment