Advertisment

ഇടുക്കിയില്‍ കോണ്‍ഗ്രസ്സ് നേതൃത്വ പഠന ക്യാമ്പ് ഇന്ന് തുടങ്ങും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഡി.സി.സി.യുടെ ആഭിമുഖ്യത്തില്‍ ജില്ലാതല നേതൃത്വ പഠന ക്യാമ്പ് ഇന്ന് രാവിലെ 5.30 ന് ആരംഭിക്കും. രജിസ്‌ട്രേഷനു ശേഷം 10 മണിക്ക് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പതാക ഉയര്‍ത്തും. 10.30 ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി കെ.സി. ജോസഫ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.

Advertisment

ഡീന്‍കുര്യാക്കോസ് എം.പി., എം.എല്‍.എ മാരായ സണ്ണിജോസഫ്, പി.ടി. തോമസ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. മണി, ഇ.എം. ആഗസ്തി, സജീവ് ജോസഫ്, എം.റ്റി. തോമസ്, ജോയി തോമസ്, റോയി കെ പൗലോസ്, എസ്. അശോകന്‍, പി.പി. സുലൈമാന്‍ റാവൂത്തര്‍, കൊച്ചുത്രേസ്യാപൗലോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ജോയി വെട്ടിക്കുഴി സ്വാഗതവും, തോമസ് മാത്യു കക്കുഴി കൃത്ജ്ഞതയും പറയും.

12.15 ന് ' ഇന്നത്തെ ഭാരതം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സ് വഹിച്ച പങ്ക്' എന്ന വിഷയത്തെകുറിച്ച് വി.കെ.എന്‍. പണിക്കര്‍ ക്ലാസ്സെടുക്കും. ഒരു മണിക്ക് മുന്‍ മുഖ്യമന്ത്രിയും, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയും, മൂന്നു മണിക്ക് ഡീന്‍ കുര്യാക്കോസ് എം.പി.യും ക്യാമ്പിനെ അഭിസംബോധന ചെയ്യും. 4.30 ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി സേനാപതി വേണു രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും.

5.30 ന് വി.ഡി. സതീശന്‍ എം.എല്‍.എ. യും, ഐ.എന്‍.റ്റി.യു.സി. പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും ക്യാമ്പിനെ അഭിസംബോധന ചെയ്യും. 6.30 ന് മോട്ടിവേഷണല്‍ ട്രെയിനര്‍ ബ്രഹ്മനായകം മഹാദേവന്‍ വ്യക്തിത്വ വികസനത്തെ പറ്റി ക്ലാസ്സെടുക്കും. 8 മണിക്ക് ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി പൈനേടത്ത് സംഘടനാ പ്രമേയം അവതരിപ്പിക്കും.

വനിതാ പ്രമേയം ഇന്ദുസുധാകരനും, തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധി അഡ്വ. സിറിയക്ക് തോമസും, കാര്‍ഷിക പ്രമേയം ജയ്‌സണ്‍കെ. ആന്റണിയും അവതരിപ്പിക്കും.

Advertisment