Advertisment

അരിക്കും ഗോതമ്പിനും ഒരു രൂപ കൂട്ടിയത്‌ പിന്‍വലിക്കണം: കല്ലാര്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഒരോ കിലോ അരിയുടെയും ഗോതമ്പിന്റെയും വില ഒരു രൂപ വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

വ്യാപാരികള്‍ക്ക്‌ നല്‍കുന്ന അധിക തുക അന്ത്യോദയ കാര്‍ഡുടമകള്‍ ഒഴികെയുള്ള റേഷന്‍ കാര്‍ഡുടമകളില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാനുള്ളവര്‍ക്ക്‌ എത്രയും വേഗം ലഭ്യമാക്കണം.തോട്ടം തൊഴിലാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച്‌ എത്രയും വേഗം വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment