Advertisment

ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്‌ ഇടുക്കി ഡി സി സി പ്രസിഡന്റ്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ക്ഷീരകര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

2017-ല്‍ ലിറ്ററിന്‌ 4 രൂപ പാലിന്‌ വില വര്‍ദ്ധനയുണ്ടായ ശേഷം ഇതുവരെയും കൂട്ടിയിട്ടില്ല. എന്നാല്‍ കാലിത്തീറ്റവിലയില്‍ 5 തവണയായി 50 കിലോഗ്രാം ചാക്കിന്‌ 240 രൂപ വര്‍ദ്ധിച്ചു. കാലിത്തീറ്റ സബ്‌സിഡി വര്‍ദ്ധിപ്പിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

50 കിലോഗ്രാം കാലിത്തീറ്റയ്‌ക്ക്‌ 950 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1300 രൂപയായി വര്‍ദ്ധിച്ചു. ഒരു ലിറ്റര്‍ പാലിന്‌ ക്ഷീരകര്‍ഷകന്‌ കിട്ടുന്നത്‌ ശരാശരി 30 രൂപ മാത്രമാണ്‌.

ഗുണനിലവാരമനുസരിച്ച്‌ പരമാവധി 34 രൂപ വരെ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര സഹായം ഉണ്ടായില്ലെങ്കില്‍ ജില്ലയിലെ 3 ലക്ഷം പേരുടെ ഉപജീവനമാര്‍ഗ്ഗം പ്രതിസന്ധിയിലാകും. പാല്‍വില ലിറ്ററിന്‌ 50 രൂപയെങ്കിലുമാക്കണം.

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സൗജന്യ മൃഗചികിത്സ ലഭ്യമാക്കുക, ക്ഷീരകര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കടാശ്വാസ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുക, കറവപ്പശുക്കള്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ അവശ്യമരുന്നുകളെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഡി സി സി പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

Advertisment