Advertisment

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിൻറെ കബറടക്കം വിവാദത്തിലാക്കിയത് അപലപനീയം - ഡീൻ കുര്യാക്കോസ് എം പി

New Update

തൊടുപുഴ: മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിൻറെ കബറടക്ക ചടങ്ങുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതാരാണെന്ന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വെളിപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു.

Advertisment

പാർട്ടി പത്രമായ ദേശാഭിമാനിയും ചില സാമൂഹിക മാധ്യമങ്ങളും കബറടക്കച്ചടങ്ങുകളെ വിവാദത്തിലേക്ക് കൊണ്ടുവന്നത് അപലപനീയമാണെന്ന് എം പി പറഞ്ഞു.

publive-image

ഇടുക്കിയുടെ വലിയ ഇടയനെ എല്ലാ ആദരവും നൽകി യാത്രയാക്കണമെന്നാണ് കോൺഗ്രസ് പാർട്ടിയുടെ ഉറച്ച നിലപാട്. നേരത്തേ നിശ്ചയിച്ചതിൽ നിന്നും സർക്കാരിന്റെ ഇടപെടലലൂടെ പൊതുദർശനം ഒഴിവാക്കാൻ വീണ്ടും ഉത്തരവിറക്കിയത് വേദനാജനകമാണ്.

പുതുക്കിയിറക്കിയ ഉത്തരവിൽ വാഴത്തോപ്പ് കത്തീഡ്രലിൽ പോലും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.

അതേ തുടർന്ന് ഇന്നു രാവിലെ വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രലിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുവാൻ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വൈദികർ, സന്യസ്തർ, വിശ്വാസികൾ സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിയ്ക്കും കത്ത് നൽകിയിരുന്നു.

സംസ്ക്കാരച്ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാൻ കഴിയുംവിധം സംസ്ഥാനത്ത് നിലനിൽക്കുന്ന നിബന്ധനയോടെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടിനും ജില്ലാ പോലിസ് ചീഫിനും അടിയന്തിരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറുപടിയും ലഭിച്ചിട്ടുണ്ട്.

ദുഷ്ടലാക്കോടെയുള്ള ഇത്തരം വാർത്തകൾ തികച്ചും അപലപനീയമാണ്. അഭിവന്ദ്യ പിതാവിൻറെ വേർപാട് വ്യക്തിപരമായി മാത്രമല്ല ഇടുക്കിയിലെ ജനങ്ങൾക്കൊന്നാകെ വേദനയുളവാക്കുന്നതാണ്.

സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ട കാര്യത്തിലേക്ക് കോൺഗ്രസ് പാർട്ടിയെ വലിച്ചിഴയ്ക്കേണ്ടതില്ലന്നും എം പി പറഞ്ഞു.

Advertisment