Advertisment

ഗോൾഡ് ലോൺ ഉൾപ്പെടെ എല്ലാ കാർഷിക വായ്പകൾക്കും മോറട്ടോറിയം ബാധകമാക്കണം - ഡീൻ കുര്യാക്കോസ് എം പി

New Update

തൊടുപുഴ: കോവിഡ് 19 വ്യാപന പ്രതിരോധത്തിൻറെ പശ്ചാത്തലത്തിൽ ഗോൾഡ് ലോൺ ഉൾപ്പെടെയുള്ള കാർഷിക വായ്പകൾക്കും മറ്റ് ഇതര വായ്പകൾക്കും 6 മാസത്തെക്ക് മോറട്ടോറിയം ബാധകമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

Advertisment

publive-image

4% പലിശ നിരക്കിൽ എടുത്തിട്ടുള്ള സ്വർണ്ണപ്പണയം നിശ്ചിത സമയത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ പലിശ നിരക്ക് 12 മുതൽ 14% വരെയാകും. യഥാസമയം വായ്പകൾ പുന:ക്രമീകരിച്ചാൽ 9% പലിശ നിരക്കിൽ തുടർവായ്പ ലഭ്യമാകുന്ന സാധ്യതയാണ് നിലവിലുള്ളത്.

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് യഥാസമയം വായ്പ അടച്ച് പുന:ക്രമീകരണം നടത്താൻ സാധിക്കാത്തതിനാൽ ഇക്കാര്യത്തിൽ കർഷക താല്പര്യം മുൻനിർത്തി അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എം. പി. ആവശ്യപ്പെട്ടു.

Advertisment