Advertisment

കലാകാരൻമാർക്ക് ധനസഹായത്തിനുള്ള അപേക്ഷാതീയതി മെയ് 15 വരെ ദീർഘിപ്പിക്കണം - ഡീൻ കുര്യാക്കോസ്

New Update

ഇടുക്കി:  ലോക്ക് ഡൗണിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട കലാകാരൻമാർക്ക് ധനസഹായത്തിനുള്ള അപേക്ഷാ തീയതി മെയ് 15 വരെ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി.

Advertisment

publive-image

സംസ്ഥാന സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്കുലർ അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ലോക്ക് ഡൗണിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട കലാകാരൻമാർക്ക് ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തിയതി ഇന്ന് അവസാനിക്കുകയാണ്.

20 മുതലാണ് അപേക്ഷ സമർപ്പിക്കുന്നതിന് സമയം നൽകിയിരുന്നത്. യഥാസമയം ഇക്കാര്യം അറിയാത്തതുമൂലം ധാരാളം കലാകാരൻമാർക്ക് അപേക്ഷിക്കുവാൻ കഴിഞ്ഞില്ല.

Advertisment