Advertisment

തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ ദൈവകരുണയുടെ തിരുനാള്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ ദൈവകരുണയുടെ തിരുനാള്‍ ഏപ്രില്‍ 19 മുതല്‍ 28 വരെ ആഘോഷിക്കുമെന്ന്‌ റെക്‌ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍, വൈസ്‌ റെക്‌ടര്‍ ഫാ. പോള്‍ ആക്കപ്പടിക്കല്‍ എന്നിവര്‍ അറിയിച്ചു. 19-ന്‌ ദുഖവെള്ളിയാഴ്‌ച രാവിലെ 6.39-ന്‌ ടൗണ്‍പള്ളിയില്‍ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.

Advertisment

തുടർന്ന് ടൗണ്‍പള്ളിയില്‍ നിന്നും ഗ്രോട്ടോയിലേയ്‌ക്ക്‌ കുരിശിന്റെ വഴി. ഫാ. റോയി കണ്ണംചിറ പീഡാനുഭവ സന്ദേശം നൽകി.  20-ന്‌ രാവിലെ 6-ന്‌ വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ്‌ 3-ന്‌ നൊവേന. 3.30-ന്‌ ഫാ. അരുണ്‍ തെരുവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും.

21-ന്‌ ഈസ്റ്റര്‍ ഞായറാഴ്‌ച രാവിലെ 6-ന്‌ വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ്‌ 3-ന്‌ നൊവേന, 3.30-ന്‌ ഫാ. മിനേഷ്‌ പുത്തന്‍പുരയ്‌ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ ഫാ. സെബാസ്റ്റ്യന്‍ ഓലിക്കര, ഫാ. കുര്യാക്കോസ്‌ ആറക്കാട്ട്‌, ഫാ. ജോമോന്‍ കാക്കനാട്ട്‌, ഫാ. ജോര്‍ജ്‌ പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും.

26-ന്‌ രാവിലെ 5-45, 7.15, 9.15, 11.30-നും വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ്‌ 3-ന്‌ ടൗണ്‍പള്ളി വികാരി റവ.ഡോ.ജിയോ തടിക്കാട്ട്‌ കൊടിയേറ്റ്‌ നിര്‍വഹിക്കും. 3.30-ന്‌ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. വൈകുന്നേരം 6-ന്‌ വിശുദ്ധ കുര്‍ബാന. 27-ന്‌ രാവിലെ 6-നും 10-നും വിശുദ്ധ കുര്‍ബാന.

ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ കോതമംഗലം രൂപതാ വികാരി ജനറാള്‍ റവ.ഡോ. മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. 28-ന്‌ രാവിലെ 6-നും, 10-നും വിശുദ്ധ കുര്‍ബാന, 8-ന്‌ വാഹന വെഞ്ചിരിപ്പ്‌, ഉച്ചകഴിഞ്ഞ്‌ 3.45-ന്‌ പാലാ കമ്മ്യൂണിക്കേഷന്‍സ്‌ ഡയറക്‌ടര്‍ ഫാ. ജോയല്‍ പണ്ടാരപറമ്പില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. ഫാ. ജോസഫ്‌ പത്തിപ്പറമ്പില്‍ സന്ദേശം നല്‍കും. 5.45-ന്‌ ഭക്തിനിര്‍ഭരമായ തിരിപ്രദക്ഷിണം.

Advertisment