Advertisment

ഡോ. പി.എസ്‌. സേതുവിന്‌ വണ്ടമറ്റം കേരള പബ്ലിക്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ആരോഗ്യ സര്‍വ്വകലാശാല 2019-ല്‍ നടത്തിയ എം.ഡി. സൈക്ക്യാട്രി വിഭാഗം പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. പി.എസ്‌. സേതുവിന്‌ വണ്ടമറ്റം കേരള പബ്ലിക്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്‌ച (29.9.2019) വൈകുന്നേരം 4-ന്‌ സ്വീകരണം നല്‍കും.

വണ്ടമറ്റം സെന്റ്‌ ജോര്‍ജ്‌ സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സ്വീകരണയോഗം അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി. ഉദ്‌ഘാടനം ചെയ്യും. കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി ആന്റണി അധ്യക്ഷത വഹിക്കും. പ്രശസ്‌ത സിനിമാതാരം ജാഫര്‍ ഇടുക്കി മുഖ്യാതിഥിയായി പങ്കെടുക്കും. ത്രിതല പഞ്ചായത്തംഗങ്ങള്‍ ചടങ്ങില്‍ ആശംസകളര്‍പ്പിക്കും.

Advertisment