Advertisment

ഏലം ഡ്രയർ യൂണിറ്റുകളും മലഞ്ചരക്ക് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം - ഡീൻ കുര്യാക്കോസ് എം പി 

New Update

തൊടുപുഴ:  ഇടുക്കി ജില്ലയിലെ കൃഷിക്കാർ കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകളുടെയും ഉൽപ്പന്നങ്ങളുടെയും വിളവെടുപ്പിനുള്ള സമയമാണ്. കർഷകർക്ക് അവരുടെ സ്വന്തം തോട്ടങ്ങളിൽ വിളവെടുപ്പിനായി പോകുവാൻ കഴിയാത്ത അവസ്ഥയാണ്.

Advertisment

publive-image

പല തോട്ടങ്ങലിലും കർഷകരെ പോലിസ് അടിച്ച് ഓടിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇടുക്കിയിലെ കർഷകർക്ക് വീട്ടിലേക്കുള്ള അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി കാർഷിക വിളകളും ഉല്പന്നങ്ങളും വിറ്റഴിക്കുന്നതിന് മലഞ്ചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

അതോടൊപ്പം ഇടുക്കിയിലെ ഏലം കർഷകർക്ക് അവരുടെ ഏലം സംസ്ക്കരിക്കുന്നതിനായി ഏലം ഡ്രയർ യൂണിറ്റുകൾ (ഏലം സ്റ്റോറുകൾ) പ്രവർത്തിക്കുന്നതിനുള്ള അനുവാദം നൽകണമെന്നും ഡീൻ കത്തിൽ ആവശ്യപ്പെട്ടു.

Advertisment