Advertisment

പട്ടയക്കുടിയിൽ പന്നിഫാം പൂട്ടാൻ പഞ്ചായത്ത് അധികൃതർ എത്തി, ഫാം ഉടമ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: പട്ടയക്കുടിയിൽ പന്നിഫാം പൂട്ടാൻ പഞ്ചായത്ത് അധികൃതർ എത്തിഫാം ഉടമ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രവാസി വനിത കല്ലുങ്കൽ ബിന്ദു തോമസ് ആണ് ആത്മഹത്യയക്കു ശ്രമിച്ചത്. പട്ടയക്കുടിയിൽ പ്രവർത്തിക്കുന്ന പന്നിഫാമിന് എതിരെ മാസങ്ങൾ ആയി ഒരു വിഭാഗം ജനങ്ങൾ പ്രക്ഷോഭത്തിൽ ആയിരുന്നു. ഫാമിന് എതിരെ പ്രദേശ വാസികൾ ഹൈകോടതിയെ സമിപിച്ച് ഫാം പൂട്ടാൻ കോടതി ഉത്തരവ് വാങ്ങുക ആയിരുന്നു.

Advertisment

വൻ പോലിസ് സന്നാഹത്തോടെ ഉത്തരവ് നടപ്പാക്കാൻ എത്തിയ വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറിയുടെ മുൻപിൽ വച്ചാണ് ബിന്ദു പെട്രോൾ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. പോലിസ് ഉടൻ ബിന്ദുവിന്റെ കൈയ്യിലെ ലൈറ്റർ ബലമായി പിടിച്ചു വാങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പെടോൾ ഉള്ളിൽ ചെന്ന ബിന്ദുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് ഫാം പൂട്ടണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിക്ഷേധവുമായി രംഗത്ത് എത്തി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയും വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി റെജിയും പഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി കളപ്പുരയും ലൈവ് സ്റ്റോക്ക് ഫാം അസോസ്യേഷൻ ജില്ല പ്രസിഡൻറ് മനു ദാമോദരൻ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിൽ ഫാമിലെ പന്നികളെ ജില്ലക്കു പുറത്തുള്ള ഫാം മിലേയ്ക്കു മറ്റുവാൻ തിരുമാനം ആയി.

ഇതേ സമയം വണ്ണപ്പുറം പഞ്ചായത്തിൽ അനുമതിയില്ലാതെ 50 ഓളം ഫാമുകൾ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നു.  പ്രവാസി വനിതയുടെ ഫാം പൂട്ടിക്കുന്നതിൽ ചിലർക്ക് അമിത താല്പര്യം ഉണ്ടായതിൽ ദുരൂഹതയുണ്ട്.  15 വർഷത്തോളം വിദേശത്തു ജോലി ചെയ്ത വനിതയാണ് നാട്ടിൽ വന്നു വ്യവസായം ആരംഭിച്ചത്.  മറ്റു ഫാമുകളുമായി താരതമ്യം ചെയ്യുമ്പോൾ വൃത്തിയുള്ള അന്തരീക്ഷമാണ് ഇവിടെയുള്ളത്.

Advertisment