Advertisment

വിജ്ഞാനമാതാ പള്ളിയില്‍ തിരുനാള്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ ഈസ്റ്റ്‌:  വിജ്ഞാനമാതാ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. വികാരി ഫാ. ജോസഫ്‌ മക്കോളില്‍ കൊടിയേറ്റി. നാളെ (ശനി) രാവിലെ 6-ന്‌ വിശുദ്ധ കുര്‍ബാന.

Advertisment

വൈകുന്നേരം 5-ന്‌ ഫാ. പോള്‍ ആക്കപ്പടിക്കല്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. റവ.ഡോ. സെബാസ്റ്റ്യന്‍ തൈക്കാനത്ത്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ തിരിപ്രദക്ഷിണം. 25-ന്‌ രാവിലെ 5.45-ന്‌ വിശുദ്ധ കുര്‍ബാന. 9-ന്‌ പാഠപുസ്‌തകങ്ങളുടെ സമര്‍പ്പണവും ആശീര്‍വ്വാദവും.

9.10-ന്‌ കുട്ടികളുടെ വിദ്യാരംഭം. ഇടവകയ്‌ക്ക്‌ പുറത്തുള്ളവര്‍ക്കും കുട്ടികളെ എഴുത്തിനിരുത്തുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. 9.30-ന്‌ കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ പ്രദക്ഷിണം, സ്‌നേഹവിരുന്ന്‌.

കുട്ടികളുടെ വിദ്യാരംഭം ഞായറാഴ്ച

തൊടുപുഴ ഈസ്റ്റ്‌ : കുട്ടികളെ എഴുത്തിനിരുത്തുന്ന കത്തോലിക്ക ദേവാലയങ്ങളില്‍ ഒന്നായ തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ കുട്ടികളുടെ വിദ്യാരംഭം ഞായറാഴ്ച നടക്കും. രാവിലെ 9-ന്‌ പാഠപുസ്‌തകങ്ങളുടെ സമര്‍പ്പണം, 9.10-ന്‌ കുട്ടികളുടെ വിദ്യാരംഭ ശുശ്രൂഷ നടക്കും. ഇടവകയ്‌ക്ക്‌ പുറത്തുനിന്നും എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ ഇവിടെ ആദ്യാക്ഷരം കുറിക്കുവാന്‍ എത്തുന്നുണ്ട്‌.

Advertisment