Advertisment

പടിഞ്ഞാറേ കോടിക്കുളം മഹാത്മജി മെമ്മോറിയല്‍ ലൈബ്രറി ഗാന്ധിജയന്തി ദിനാചരണം

author-image
സാബു മാത്യു
New Update

പടിഞ്ഞാറേ കോടിക്കുളം മഹാത്മജി മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാവിന്‍റെ ഛായാചിത്രം വച്ച്‌ നിലവിളക്ക്‌ കൊളുത്തി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ്‌ പി.ജെ.ജോണ്‍ ഭദ്രദീപം തെളിയിച്ചു.

Advertisment

publive-image

കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ മാഞ്ചേരില്‍, മെമ്പര്‍ ഉഷ തോമസ്‌, ലൈബ്രറി സെക്രട്ടറി സുരേഷ്‌ ബാബു, മെമ്പര്‍മാരായ വി.കെ. രവി, പി.ജെ.ജോയി, ശ്രീനിവാസ കൈമള്‍, ജോസഫ്‌ ജോര്‍ജ്‌, സി.കെ. വാസുദേവ കൈമള്‍, കെ.ജെ.തോമസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

തുടര്‍ന്ന്‌ ലൈബ്രറി പ്രവര്‍ത്തകരും കോടിക്കുളം പഞ്ചായത്ത്‌ സാക്ഷരതാ മിഷന്‍ പാറപ്പുഴ തുടര്‍വിദ്യാകേന്ദ്രവമായി സഹകരിച്ച്‌ വായനശാല പരിസരം മുതല്‍ കുളത്തിങ്കല്‍ കവല വരെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ഉഷ തോമസിന്റെ സാന്നിദ്ധ്യത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ മാഞ്ചേരില്‍ ശുചീകരണം ഉദ്‌ഘാടനം ചെയ്‌തു.

Advertisment