Advertisment

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ചെമ്പകപ്പാറ ടൗണില്‍ ഹൈമാസ്റ്റ്‌ ലൈറ്റ്‌ പ്രവര്‍ത്തനരഹിതം

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ചെമ്പകപ്പാറ ടൗണില്‍ കഴിഞ്ഞ നാലു വര്‍ഷം മുമ്പ്‌ സ്ഥാപിച്ച ഹൈമാസ്റ്റ്‌ ലൈറ്റ്‌ കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്തില്‍ പലതവണ പരാതിപ്പെടുകയും വിവിധ ഗ്രാമസഭകളില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത്‌ നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

ഗ്യാരന്റി പീരിയഡ്‌ രണ്ട്‌ വര്‍ഷമാണെന്നും അതിനുശേഷമുള്ള അറ്റകുറ്റപ്പണികള്‍ പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നുമാണ്‌ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌.

ആയതിനാല്‍ ഹൈമാസ്റ്റ്‌ ലൈറ്റ്‌ എത്രയും വേഗം നന്നാക്കാനുള്ള നടപടി പഞ്ചായത്ത്‌ സ്വീകരിക്കണമെന്ന്‌ വ്യാപാരിവ്യവസായി ഏകോപനസമിതി ചെമ്പകപ്പാറ യൂണിറ്റ്‌ പ്രസിഡന്റ്‌ ബിനേഷ്‌ കാരയ്‌ക്കാവയലില്‍, ജനറല്‍ സെക്രട്ടറി ലാലിച്ചന്‍ എഴുത്തുപുരയ്‌ക്കല്‍ എന്നിവര്‍ സംയുക്തപ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Advertisment