Advertisment

ഹോപ്പ് വിദ്യാര്‍ത്ഥി സഹായ പദ്ധതിക്ക് ഉജ്ജ്വല തുടക്കം

author-image
admin
New Update

ഇടുക്കി:  മനുഷ്യനും പരിതസ്ഥിതിക്കും വേണ്ടിയുള്ള മാനവികസംഘത്തിന്‍റെ (Humanitarian Organization for People and Environment. (HOPE) നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്റ്റുഡന്‍റെസ് എയിഡ് പ്രോഗ്രാമിന് ഇടുക്കി ബഥേല്‍ സെന്‍റ് ജേക്കബ് സ്കൂളില്‍ 5/6/2018 ചൊവ്വാഴ്ച തുടക്കം കുറിച്ചു.

Advertisment

മാതാപിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥമൂലം വിദ്യാഭ്യാസം പ്രതിസന്ധിയിലായ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഹോപ്പ് ആവിഷ്കരിച്ച സമഗ്രവിദ്യാര്‍ത്ഥി സഹായപദ്ധതിയാണ് സ്റ്റുഡന്‍റെസ് എയ്ഡ് പ്രോഗ്രാം.

publive-image

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠനോപാധികളും മറ്റും ലഭ്യമാക്കുന്ന ദൌത്യമാണ് സംഘം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബഥേല്‍ സെന്‍റ് ജേക്കബ്‌സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് നെച്ചിക്കാട്ട് നിര്‍വഹിച്ചു.

സ്കൂള്‍ ഹെഡ്മിസ്ട്രസ് ആലീസ്, PTA പ്രസിഡന്‍റ് വില്‍സണ്‍എന്നിവര്‍ പ്രസംഗിച്ചു യോഗത്തില്‍ ഹോപ്പ് പ്രോഗ്രാം ഡയറക്ടര്‍ ജോബി ജോസഫ് വടക്കേല്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു.

തുടര്‍ന്ന് ലോക പരിതസ്ഥിതി ദിനാചരണത്തേയും പരിതസ്ഥിതിയുടെ സംരക്ഷണം നമ്മിലോരോരുത്തരുടേയും കടമയാണെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു. വിത്തുകളുടെ വിതരണവും തൈ നടീലും കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു.

publive-image

മനുഷ്യനും പ്രകൃതിയും നേരിടുന്ന പ്രതിസന്ധികളില്‍ പ്രത്യാശയുടെ കൈത്തിരികള്‍ ചേര്‍ത്തുപിടിച്ച് പരിഹാരശ്രമങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോപ്പ്‌ രൂപീക്രിതമായിരിക്കുന്നത്.

പതിതരുടേയും പാവപ്പെട്ടവരുടേയും അശരണരുടേയും ഇരുള്‍ വീണ ജീവിതത്തില്‍ ദീപ്തമായ പാത തെളിക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കുവൈറ്റ് മലയാളികളാണ് ഹോപ്പിന്റെ അംഗങ്ങളില്‍ കൂടുതലും.

ഹോപ്പ് സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ ഈവന്‍റ്കളോടനുബദ്ധിച്ച് സജീകരിക്കുന്ന ഫുഡ് കൌണ്ടറുകളില്‍ നിന്നുള്ള വരുമാനമാണ് മുഖ്യമായും വിവിധ സേവന പരിപാടികള്‍ക്കുവേണ്ടി വിനയോഗിച്ചുവരുന്നത്, അതോടൊപ്പം സംഘത്തിന്‍റെ കാരുണ്യ പ്രവര്‍ത്തനരീതികളോട് ആഭിമുഖ്യമുള്ള സുമനസുകള്‍ ഹോപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമേകാന്‍ കാട്ടുന്ന സൌമനസ്യം തങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമേകുന്നുവെന്ന് ഹോപ്പ് പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

സഹായം അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമായ ജീവിത മാര്‍ഗ്ഗം തെളിയിക്കുക എന്നതാണ് സംഘത്തിന്‍റെ പ്രവര്‍ത്തനരീതി, രോഗങ്ങള്‍മൂലം ദാരിദ്രത്തില്‍ അകപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക പരാധീനതകള്‍മുലം പഠനം തുടരാന്‍ കഴിയാതെവരുന്നവര്‍ക്കും സുസ്ഥിരവരുമാനം ആര്‍ജ്ജിക്കുന്നതിന് ആട് കോഴി താറാവ് എന്നിവയെ വളര്‍ത്തുന്നതിന് സഹായകരമായ പദ്ധതികളും ഹോപ്പ് ഒരുക്കിവരുന്നു.

 

Advertisment