Advertisment

ജോലി ഒഴിവ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  2018-19 വര്‍ഷത്തില്‍ ശബരിമല ഉത്സവത്തോടനുബന്ധിച്ച്‌ സ്‌പെഷ്യല്‍ പോലീസ്‌ ഓഫീസര്‍മാരായി സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍, എക്‌സ്‌ സര്‍വീസ്‌ മെന്‍, എക്‌സ്‌ എന്‍.സി.സി. വിഭാഗത്തില്‍പ്പെട്ടവരായ 30 പേരെ തൊടുപുഴ സബ്‌ ഡിവി.നില്‍ നിന്നും തെരഞ്ഞെടുക്കുന്നു.

ഇപ്രകാരം നിയമിക്കപ്പെടുന്നവര്‍ക്ക്‌ പ്രതിദിനം 645 രൂപ ദിവസവേതനം നിശ്ചയിച്ചിട്ടുള്ളതും ഉദ്ദേശം 60 ദിവസത്തേയ്‌ക്ക്‌ ശബരിമലയുമായി ബന്ധപ്പെട്ട്‌ ഇടുക്കിജില്ല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സേവനം അനുഷ്‌ഠിക്കേണ്ടതുമാണ്‌.

താല്‍പ്പര്യമുള്ള റിട്ട. പോലീസ്‌ എക്‌സ്‌ സര്‍വീസ്‌ മെന്‍, എക്‌സ്‌ എന്‍.സി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ ആവശ്യമായ രേഖകള്‍, ബയോഡേറ്റ സഹിതം ഒക്‌ടോബര്‍ 31-നു ഉച്ചയ്‌ക്ക്‌ 12-നു മുമ്പായി തൊടുപുഴ ഡപ്യൂട്ടി പോലീസ്‌ സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാക്കണമെന്ന്‌ ഡി വൈ എസ്‌ പി- പി.കെ.ജോസ്‌ അറിയിച്ചു.

Advertisment