Advertisment

ജെ.ആര്‍.സി. ജില്ലാ ക്യാമ്പുകള്‍ക്ക്‌ ഇന്ന്‌ തൊടുപുഴയില്‍ തുടക്കം

author-image
സാബു മാത്യു
New Update

തൊടുപുഴ : പത്താം ക്ലാസ്സിലെ ജൂണിയര്‍ റെഡ്‌ക്രോസ്‌ അംഗങ്ങള്‍ക്കായുള്ള ഏകദിനജില്ലാ ക്യാമ്പുകള്‍ക്ക്‌ ഇന്ന്‌ (04-01-2020 ശനി) തൊടുപുഴയില്‍ തുടക്കം.

Advertisment

ജനുവരി ആറിന്‌ മൂലമറ്റം അക്വാറ്റിക്‌ സെന്റര്‍, ഏഴിന്‌ കട്ടപ്പന സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഒമ്പതിന്‌ കല്ലാര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, 10ന്‌ അടിമാലി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാള്‍ എന്നീ കേന്ദ്രങ്ങളിലും ക്യാമ്പുകള്‍ നടക്കും.

ലഹരിവിരുദ്ധ സംസ്‌കാരം വളര്‍ത്തിയെടുക്കുക, സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുക, സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കുക, ആരോഗ്യസുരക്ഷയ്‌ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക, പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

1628 കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കാളികളാകും. തുടര്‍ന്ന്‌ സ്‌കൂള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ തുടര്‍പരിപാടികള്‍ നടത്തും.

ഇന്ന്‌ രാവിലെ 10ന്‌ തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ വച്ച്‌ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ മിനി റ്റി. കെ. ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ്‌ ജെയിംസ്‌ ടി. മാളിയേക്കല്‍ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ്ജ്‌ ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തും.

റെഡ്‌ക്രോസ്‌ ജില്ലാ മാനേജിംഗ്‌ കമ്മറ്റിയംഗം പി. എസ്‌. ഭോഗീന്ദ്രന്‍, ജെ.ആര്‍.സി. റവന്യൂ ജില്ലാ ജോയിന്റ്‌-കോര്‍ഡിനേറ്റര്‍ പി. എന്‍. സന്തോഷ്‌, തൊടുപുഴ എസ്‌.എസ്‌.എച്ച്‌.എസ്‌. ഹെഡ്‌മിസ്‌ട്രസ്‌ അനിത ജി. നായര്‍, തൊടുപുഴ വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോംസി ജോര്‍ജ്ജ്‌, തൊടുപുഴ സബ്‌ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി പി. നായര്‍ എന്നിവര്‍ പ്രസംഗിക്കും.

സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ സിനോജ്‌ വി. ആര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ മഹേഷ്‌ സി. കെ., തൊടുപുഴ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബി. ആഷകുമാര്‍, അഡ്വ. ആല്‍ബര്‍ട്ട്‌ ജോസ്‌ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നയിക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ സമാപനസമ്മേളനം, 3.30ന്‌ ക്യാമ്പ്‌ സമാപിക്കും.

Advertisment