Advertisment

കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ യു പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലോക കൈകഴുകല്‍ ദിനം ആചരിച്ചു

author-image
സാബു മാത്യു
New Update

കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ യു പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലോക കൈകഴുകല്‍ ദിനം ആചരിച്ചു. ഹെഡ്‌മിസ്‌ട്രസ്സ്‌ സിസ്റ്റര്‍ പി.ജെ. ഡാന്‍സി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ഷീല ദീപു ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു.

publive-image

കൈകഴുകള്‍ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈ കഴുകേണ്ട രീതിയെക്കുറിച്ചും കല്ലാനിക്കല്‍ സെന്റ്‌ ആന്‍സ്‌ മെഡിക്കല്‍ സെന്റര്‍ ഡയറക്‌ടര്‍ ഡോ. രഞ്‌ജിത്‌ പോള്‍ ക്ലാസ്സെടുത്തു. പി ടി എ പ്രസിഡന്റ്‌ കിഷോര്‍ കുമാര്‍, സ്റ്റാഫ്‌ സെക്രട്ടറി റ്റി.എ. ഫിലിപ്പുകുട്ടി, സീനിയര്‍ അസിസ്റ്റന്റ്‌ ജയ്‌സണ്‍ ജോസഫ്‌, ഡോണ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment