Advertisment

തൊടുപുഴ ഉപജില്ലാ കലോത്സവം നവംബര്‍ 1, 2 തീയതികളില്‍ കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ സ്‌കൂളില്‍

author-image
സാബു മാത്യു
Updated On
New Update

കല്ലാനിക്കല്‍:  തൊടുപുഴ ഉപജില്ലാ കലോത്സവം നവംബര്‍ 1,2 തീയതികളില്‍ കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, യു പി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ മാത്രമായാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌.

Advertisment

ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൂടിയ യോഗത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത്തീഫ്‌ മുഹമ്മദ്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു തേക്കിന്‍കാട്ടില്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു.

publive-image

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. വിനോദ്‌ കുമാര്‍ ആമുഖപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഷീജ നൗഷാദ്‌, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീവി സലിം, ഹെഡ്‌മാസ്റ്റേഴ്‌സ്‌ ഫോറം സെക്രട്ടറിമാരായ ജോയിക്കുട്ടി ജോസഫ്‌, ജി.നസീര്‍, പ്രിന്‍സിപ്പല്‍ ബിജോയ്‌ മാത്യു, സ്റ്റാഫ്‌ സെക്രട്ടറി ഫാ.പോള്‍ ഇടത്തൊട്ടി എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്‌ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഫാ. മാത്യു തേക്കിന്‍കാട്ടില്‍ (രക്ഷാധികാരി), ലത്തീഫ്‌ മുഹമ്മദ്‌ (ചെയര്‍മാന്‍), ബിജോയ്‌ മാത്യു (ജനറല്‍ കണ്‍വീനര്‍), കെ.കെ. വിനോദ്‌കുമാര്‍ (ട്രഷറര്‍), ബീവി സലിം (പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), എസ്‌. ശിവദാസന്‍ (കണ്‍വീനര്‍), പി.പ്രകാശ്‌ (ഫുഡ്‌ കമ്മിറ്റി ചെയര്‍മാന്‍), സിസ്റ്റര്‍ പി.ജെ.ഡാന്‍സി , സി.സി.രാജന്‍, എല്‍സമ്മ വി ജോര്‍ജ്‌ (കണ്‍വീനര്‍മാര്‍), ഷീല ദീപു (സ്റ്റേജ്‌, ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ജയ്‌സണ്‍ ജോസഫ്‌ (കണ്‍വീനര്‍), ജിജോ മാനുവല്‍ (ജോ. കണ്‍വീനര്‍), ഷീജ നൗഷാദ്‌ (പബ്ലിസിറ്റി ആന്‍ഡ്‌ സുവനീര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ഷാജി ഓലിക്കല്‍, ടോമി കാവാലം, കിഷോര്‍ കുമാര്‍ (വൈസ്‌ ചെയര്‍മാന്‍മാര്‍), ബിജോ അഗസ്റ്റിന്‍, നിക്‌സ്‌ ജോസ്‌ (ജോ. കണ്‍വീനര്‍മാര്‍), ബീന വിനോദ്‌ (വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ജിജിമോന്‍ സി ജോര്‍ജ്‌ (കണ്‍വീനര്‍), സാജു പോള്‍, തൊടുപുഴ സബ്‌ ഇന്‍സ്‌പെക്‌ടര്‍ (അച്ചടക്ക സമിതി കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ്‌ രൂപീകരിച്ചത്‌.

Advertisment