Advertisment

കരിമണ്ണൂർ വെടിവയ്പ്പ് കേസിൽ പ്രതിക്കു ജാമ്യം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഉടുമ്പന്നൂർ വെള്ളംത്താനം നെടിയ പാറയിൽ വീട്ടിൽ രതീഷ് കെ പിള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ വെടിവച്ചുപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഇടമറുക് തൊട്ടികുന്നേൽ റിജോ ജോർജ്ജിന് ജാമ്യം.  തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം പതിനാലാം തിയതി രാത്രിയായിരുന്നു സംഭവം. രതീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ലൈസൻസ് ഇല്ലാത്ത നാടൻ തോക്കു കൊണ്ട് കുടുംബാംഗങ്ങളെ വെടിവച്ചു പരിക്കേൽപ്പിച്ച റിജോയ്ക്കെതിരെ കരിമണ്ണൂർ പോലീസ് കേസ് എടുത്തിരുന്നു.

തനിക്കെതിരെ ചുമത്തിയ 307 ആം വകുപ്പ് ഈ കേസിൽ നിലനില്ക്കുന്നതല്ല എന്നും വാദിയുടെ കൈവശമുണ്ടായിരുന്ന ലൈസൻസില്ലാത്ത തോക്കുമായി വാദി പ്രതിയെ വീട്ടിൽ നിന്നും പുറത്തേക്ക് തള്ളിവിട്ട സമയം തോക്ക് അബദ്ധവശാൽ പൊട്ടുകയായിരുന്നു എന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. പ്രതി ഇതിന് മുൻപ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ലാ എന്നതും കോടതി പരിഗണിച്ചു. പ്രതിക്കു വേണ്ടി അഡ്വ.സെബാസ്റ്റ്യൻ കെ ജോസ് ഹാജരായി.

Advertisment