Advertisment

കരിമണ്ണൂരില്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ്‌

author-image
സാബു മാത്യു
Updated On
New Update

കരിമണ്ണൂര്‍:  വൈ എം സി എ ആഭിമുഖ്യത്തില്‍ മുന്‍ സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ താരം പി.എ. സലിംകുട്ടി നേതൃത്വം നല്‍കുന്ന ഇടുക്കി സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഗെയിംസ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 30 മുതല്‍ ഒരു മാസത്തേയ്‌ക്ക്‌ കരിമണ്ണര്‍ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ അവധിക്കാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പ്‌ നടത്തും.

5 വയസ്സു മുതല്‍ 17 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ സെലക്ഷനില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ രക്ഷിതാക്കളോടൊപ്പം 30-ന്‌ ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന്‌ ക്യാമ്പ്‌ ഡയറക്‌ടര്‍ കെ.എസ്‌.ജോസ്‌ കണ്ണംകുളം, കോര്‍ഡിനേറ്റര്‍മാരായ പ്രൊഫ. ലൂയിസ്‌ ജെ പാറത്താഴം, കെ.വി.ദേവസ്യ കുളക്കുടി എന്നിവര്‍ അറിയിച്ചു.

ക്യാമ്പിന്റെ ഉദ്‌ഘാടനം ഏപ്രില്‍ 2-ന്‌ രാവിലെ 9-ന്‌ ദ്രോണാചാര്യ കെ.പി.തോമസ്‌ മാഷ്‌ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി.ദേവസ്യ അദ്ധ്യക്ഷത വഹിക്കും. ഫൊറോനപള്ളി വികാരി ഫാ. ജോണ്‍ ഇലഞ്ഞേടം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment