Advertisment

കരിണ്ണൂര്‍ ഗ്രാമപഞ്ചായത്ത് നെയ്യശ്ശേരി ചീങ്കല്ല്‌ 116-ാം നമ്പര്‍ അങ്കണവാടിയ്‌ക്ക്‌ സ്വന്തമായി കെട്ടിടമായി

author-image
സാബു മാത്യു
New Update

ഇടുക്കി:  കരിണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ നെയ്യശ്ശേരി ചീങ്കല്ല്‌ 116-ാം നമ്പര്‍ അങ്കണവാടിയ്‌ക്ക്‌ സ്വന്തമായി കെട്ടിടമായി. പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം മാര്‍ച്ച്‌ 5-ന്‌ വ്യാഴഴ്‌ച രാവിലെ 10.30-ന്‌ ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മര്‍ട്ടില്‍ മാത്യു നിര്‍വഹിക്കും.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. ദേവസ്യ അധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.

Advertisment