Advertisment

ശങ്കരപുരി കുടുംബയോഗം കരിമണ്ണൂര്‍ ശാഖാ സംഗമം ഒക്‌ടോബര്‍ 7-ന്‌

author-image
സാബു മാത്യു
Updated On
New Update

കരിമണ്ണൂര്‍:  ശങ്കരപുരി കുടുംബയോഗം കരിമണ്ണൂര്‍ ശാഖാ സംഗമം ഒക്‌ടോബര്‍ 7-ന്‌ കരിമണ്ണൂരില്‍ നടത്തുമെന്ന്‌ പ്രസിഡന്റ്‌ ഡി. ദേവസ്യ പറയന്നിലം, സെക്രട്ടറി ജോര്‍ജ്‌ ആയത്തുപാടത്ത്‌, ട്രഷറര്‍ ചാക്കോച്ചന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-ന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളിയില്‍ സമൂഹബലിയോടെ ശാഖാസംഗമം ആരംഭിക്കും.

Advertisment

തുടര്‍ന്ന്‌ നടക്കുന്ന കുടുംബസംഗമം ശങ്കരപുരി ആഗോള കുടുംബയോഗം ചെയര്‍മാനും എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ. സിറിയക്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്യും. കരിമണ്ണൂര്‍ ശാഖാ പ്രസിഡന്റ്‌ ഡി.ദേവസ്യ പറയന്നിലം അധ്യക്ഷത വഹിക്കും. കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളി വികാരി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ മുഖ്യപ്രഭാഷണം നടത്തും.

ശങ്കരപുരി ആഗോളകുടുംബയോഗം സെക്രട്ടറി തോമസ്‌ കണ്ണന്തറ, കുടുംബയോഗം രക്ഷാധികാരികളായ ഫാ. ജോസ്‌ പറയന്നിലം, ഫാ. അഗസ്റ്റ്യന്‍ കുന്നപ്പിള്ളില്‍, റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.എ. പൈലി കുന്നപ്പിള്ളില്‍, റിട്ട. ഹെഡ്‌മാസ്റ്റര്‍ എം.വി. മത്തായി മലേപ്പറമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ്സ്‌ ഗ്ലോബല്‍ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം, മാധ്യമപ്രവര്‍ത്തകന്‍ സാബു കുഴിക്കാട്ട്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

ജോയിന്റ്‌ സെക്രട്ടറി സോജന്‍ കുഴിക്കാട്ടുമ്യാലില്‍ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ മാത്യു കുന്നപ്പിള്ളില്‍ നന്ദിയും പറയും. കുഴിക്കാട്ട്‌, വരിക്കശ്ശേരില്‍, കാരക്കുന്നേല്‍, കുഴക്കാട്ടുമ്യാലില്‍, തെക്കേയറ്റം, തൈക്കൂട്ടം, കുരീക്കുന്നേല്‍, കുന്നപ്പിള്ളില്‍, പുത്തന്‍പുരയില്‍, രണ്ടാംകുന്നേല്‍, മലേപ്പറമ്പില്‍, പറയന്നിലം, കിഴക്കേടത്ത്‌, താഴുത്തേടത്ത്‌, കോണിക്കല്‍, ചെട്ടിപറമ്പില്‍, മുണ്ടയ്‌ക്കല്‍, ആയത്തുപാടത്ത്‌ എന്നീ കുടുംബങ്ങളുടെ സംയുക്ത കുടുംബയോഗമാണ്‌ നടക്കുന്നത്‌.

Advertisment