Advertisment

കരിമണ്ണൂരില്‍ തൈറോയിഡ്‌ മെഡിക്കല്‍ ക്യാമ്പ്‌

author-image
സാബു മാത്യു
Updated On
New Update

കരിമണ്ണൂര്‍: ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ 15.12.2018 (ശനി) കരിമണ്ണൂര്‍ ഗവ:യു .പി സ്‌കൂളില്‍ വച്ച്‌ തൈറോയിഡ്‌ മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും ബോധവല്‍ക്കരണ ക്ലാസ്സും നടത്തുന്നു.

കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ കമ്മറ്റി ചെയര്‍മാന്‍ സിബി കുഴിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. ദേവസ്യ ഉല്‍ഘാടനം ചെയ്യും. ക്യാമ്പിന്‌ ഡോ.ചിത്ര എം.ഡി, ഡോ.രഞ്ചിന്‍ രാജ്‌, ഡോ.പ്രേംകുമാര്‍, ഡോ.സുനിത എന്നിവര്‍ നേതൃത്വം നല്‍കും.

Advertisment