Advertisment

കരിങ്കുന്നത്ത്‌ ജനജീവിതം ദുഷ്‌കരം : ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്‌

author-image
സാബു മാത്യു
New Update

കരിങ്കുന്നം:  പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, നെല്ലാപ്പാറ മുതല്‍ പ്ലാന്റേഷന്‍ വരെയുള്ള റോഡിലെ സോളാര്‍ ലൈറ്റുകള്‍ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന്‌ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്‌ മണ്‌ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

കരിങ്കുന്നം -തോയിപ്ര, കരിങ്കുന്നം -പുറപ്പുഴ, പാലപ്പുഴ, കരിങ്കുന്നം- വടക്കുംമുറി, പുത്തന്‍പള്ളി-പഴയമറ്റം തുടങ്ങിയ റോഡുകള്‍ തീര്‍ത്തും ഗതാഗത.യോഗ്യമല്ലാതായിരിക്കുന്നു. പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്‌. പമ്പ്‌ ഹൗസിലെ മോട്ടോര്‍ തകരാറിലാകുന്നത്‌ പതിവ്‌ സംഭവമായിരിക്കുന്നു.

മോട്ടോര്‍ തകരാറിലായാല്‍ പത്തും പതിനഞ്ചും ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ നന്നാക്കുന്നത്‌. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു.

പഞ്ചായത്തിലെ റോഡുകള്‍ നന്നാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ രണ്ടായിരം പേര്‍ ഒപ്പിച്ച നിവേദനം വകുപ്പുമന്ത്രിയ്‌ക്ക്‌ സമര്‍പ്പിക്കുവാനും തീരുമാനിച്ചു.

മണ്‌ഡലം പ്രസിഡന്റ്‌ ബിജോയി തട്ടാമറ്റത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാത്യു സ്റ്റീഫന്‍ എക്‌സ്‌.എം.എല്‍.എ., സണ്ണി പൈനാല്‍, ബേബി പൊടിമറ്റം, ജോസ്‌ തോട്ടുങ്കല്‍, സി.കെ. ജോസഫ്‌ ചവറാട്ട്‌, ബോബന്‍ നെല്ലിക്കുന്നേല്‍, ജെറി ജോണ്‍ തട്ടാമറ്റത്തില്‍, എ.സി.ബേബി ഏലംതാനത്ത്‌, നിഥീഷ്‌ തട്ടാമറ്റത്തില്‍, ഷാജു ആക്കപ്പാറയില്‍, ഷാജു ചീങ്കല്ലേല്‍, റ്റോമി ആനപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

Advertisment