Advertisment

കരിങ്കുന്നത്ത് ഗ്രാമീണ ശുദ്ധജലവിതരണം തകരാറില്‍. വഴിവിളക്കുകള്‍ കത്തുന്നില്ല

author-image
സാബു മാത്യു
Updated On
New Update

കരിങ്കുന്നം:  പഞ്ചായത്തിലെ കരിങ്കുന്നം -നെല്ലാപ്പാറ ബൈപ്പാസ്സില്‍ (ലാന്‍സ്‌ നായിക്‌ സന്തോഷ്‌കുമാര്‍ റോഡ്‌) സ്ഥാപിച്ചിട്ടുള്ള കുഴല്‍കിണര്‍ (ഹാന്‍ഡ്‌ പമ്പ്‌) പ്രവര്‍ത്തനരഹിതമായിട്ട്‌ പത്ത്‌ മാസത്തോളമായി. കുടിവെള്ളത്തിന്‌ പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റിയെയാണ്‌ ആശ്രയിക്കുന്നത്‌.

Advertisment

വാട്ടര്‍ അതോറിറ്റിയുടെ സേവനം ചിലപ്പോള്‍ ആഴ്‌ചകളോളം നിലയ്‌ക്കാറുണ്ട്‌. ഇതുമൂലം പ്രദേശത്തെ കുടുംബങ്ങള്‍ വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌. കുഴല്‍കിണര്‍ പ്രവര്‍ത്തിക്കുവാന്‍ നടപടി ആവശ്യപ്പെട്ട്‌ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

വഴിവിളക്കുകള്‍ കത്തുന്നില്ല

പഞ്ചായത്തിലെ കരിങ്കുന്നം -നെല്ലാപ്പാറ ബൈപ്പാസ്സില്‍ (ലാന്‍സ്‌ നായിക്‌ സന്തോഷ്‌കുമാര്‍ റോഡ്‌) പൂര്‍ണ്ണമായും വഴിവിളക്ക്‌ കത്തിക്കുവാന്‍ ആവശ്യമായ ലൈന്‍ വലിക്കാതെ കഴിഞ്ഞ പാര്‍ലമെന്റ്‌ ഇലക്ഷന്‌ മുമ്പ്‌ ഏതാനും പോസ്റ്റുകളില്‍ ഹോള്‍ഡറും ബള്‍ബും സ്ഥാപിച്ച്‌ ബന്ധപ്പെട്ടവര്‍ മറഞ്ഞു.

ലൈന്‍ വലിക്കുന്നതിനാവശ്യമായ ഫണ്ട്‌ കെ.എസ്‌.ഇ.ബി.യ്‌ക്ക്‌ കൈമാറിയതായി അറിയുവാന്‍ കഴിഞ്ഞു. പരാതി നല്‍കിയിട്ടും പഞ്ചായത്തിന്റെ തുടര്‍നടപടി ഉണ്ടായില്ല.

ജലാശയങ്ങളുടെ സംരക്ഷണം

പഞ്ചായത്തിലെ അഴികണ്ണത്തോട്‌ നാശത്തിന്റെ വക്കിലാണ്‌. കുറേ വര്‍ഷങ്ങളായി തോട്‌ സംരക്ഷിക്കുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ജനങ്ങള്‍ നിത്യേന കുളിക്കുവാനും വസ്‌ത്രം കഴുകുന്നതിനും കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനും കുഴി താഴ്‌ത്തി കുടിവെള്ളം എടുക്കുന്നതിനും ഈ തോട്‌ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ തോട്‌ മാലിന്യവാഹിനിയാണ്‌.

തോടിന്റെ ഇരുവശവും കാട്‌ കയറി. മണലും പായലും ചെളിയും മറ്റ്‌ വസ്‌തുക്കളും നിറഞ്ഞും ജലം ഒഴുകുവാന്‍ തടസ്സം സൃഷ്‌ടിക്കുന്നു. പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

Advertisment