Advertisment

ജില്ലാ വൈദ്യുതി അദാലത്ത്‌ 20-ന്‌ കട്ടപ്പനയില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ: ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത്‌ ജനുവരി 20-ന്‌ രാവിലെ 11-ന്‌ കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.

Advertisment

വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി ഉപഭോക്താക്കളില്‍ നിന്നും നേരിട്ട്‌ പരാതികള്‍ കേള്‍ക്കും. അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ജനുവരി 10-നകം വൈദ്യുതി ഓഫീസുകളില്‍ സമര്‍പ്പിക്കണം.

അന്യരുടെ വസ്‌തുവിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നതിന്‌ അനുമതി സംബന്ധിച്ച്‌, വൈദ്യുതി ലൈന്‍ വലിക്കുന്നതിനു വേണ്ടി മരം മുറിക്കുന്നതിനുള്ള നഷ്‌ടപരിഹാരം സംബന്ധിച്ച്‌, വനം വകുപ്പിന്റെ അനുമതി സംബന്ധിച്ച്‌, വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടവ,

പോസ്റ്റുകളും ലൈനുകളും മാറ്റുന്നത്‌ സംബന്ധിച്ചും, ഉപയോഗശൂന്യമായ ലൈനുകള്‍ അഴിച്ചു മാറ്റുന്നത്‌ സംബന്ധിച്ചും, വൈദ്യുതി ബില്‍, താരിഫ്‌, കേടായ മീറ്ററുകള്‍ എന്നിവ സംബന്ധിച്ച്‌, കുടിശിക തീര്‍ക്കുന്നത്‌, റവന്യൂ റിക്കവറി കോടതി നടപടികളില്‍ തീരുമാനമാകാത്തവ,

വോള്‍ട്ടേജ്‌ ക്ഷാമം, മോഷണം ഒഴികെയുള്ള വൈദ്യുതി ദുരുപയോഗം, കേബിള്‍ ലൈന്‍ സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍, സുരക്ഷരഹിതവും നിയമപരമായ അകലം പാലിക്കാത്തതുമായ ലൈനുകളെ സംബന്ധിച്ച്‌, റൈറ്റ്‌ ഓഫ്‌ വേ, ഉത്‌പ്പാദന,പ്രസരണ മേഖലകളിലെ മറ്റ്‌ പരാതികള്‍ തുടങ്ങിയവയാണ്‌ അദാലത്തില്‍ പരിഗണിക്കുന്നത്‌.

ഇലക്‌ട്രിക്കല്‍ സെക്ഷന്‍, ഇലക്‌ട്രിക്കല്‍ സബ്‌ ഡിവിഷന്‍, ഇലക്‌ട്രിക്കല്‍ ഡിവിഷന്‍, ഇലക്‌ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പരാതികള്‍ സ്വീകരിക്കും. എ.ഡി.എം., ഡി.എഫ്‌.ഒ, വിവിധ വകുപ്പു മേധാവികള്‍, വൈദ്യുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment