Advertisment

ഇടുക്കി വിണ്ടും കുലുങ്ങുമ്പോൾ ജനങ്ങൾ ഭീതിയിൽ. സാമൂഹ്യജാഗ്രത ആവശ്യം: പ്രൊ ലൈഫ് സമിതി

New Update

കൊച്ചി:  മുന്ന് ദിവസം തുടർച്ചയായി ഇടുക്കി ഡാം ടോപ്പ് മേഖലയിൽ ഭൂചലനവും പ്രകമ്പനവും ഉണ്ടായതിനെ തുടർന്ന് സർക്കാരിന്റെ മുൻകരുതലും സാമൂഹ്യജാഗ്രതയും അവശ്യമാണെന്ന്, കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ്.

Advertisment

ഒന്നേകാൽ നുറ്റാണ്ട് പിന്നിട്ട മുല്ലപെരിയാർ ഡാമും മറ്റ് നിരവധി ഡാമുകളും സ്ഥിതി ചെയ്യുന്ന മലപ്രദേശത്തെ ഭൂചലനങ്ങളും ജനങ്ങൾക്കു ഭീതി ഉണ്ടാക്കുന്നു. ആശങ്കകൾ അകറ്റുവാൻ അടിയന്തര ശ്രമങ്ങൾ ആവശ്യമാണ്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഡാമായ മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്നത് സംബന്ധിച്ച് കേസ് സുപ്രീം കോടതിയിൽ നിലവിലുള്ളതാണ്.

കേരള സർക്കാർ ഈ കേസിൽ പ്രത്യേക താത്പര്യം എടുക്കേണ്ടതും, ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ ലക്ഷകണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാണ് എന്ന സാഹചര്യത്തിൽ ഇടുക്കി പ്രദേശത്തെ ഭൂകമ്പം ആശങ്കാജനകമാണ്.

ഡാമുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ കേന്ദ്ര കേരള സർക്കാരുകളുടെ വിവിധ വകുപ്പുകൾ സംയുക്തമായി ശ്രമിക്കേണ്ടത് അടിയന്തിര പ്രാധാന്യം ഉള്ള സാമൂഹ്യനിതി അർഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment