Advertisment

കേരള ഗണക മഹാസഭ ശാഖാ യോഗം നടന്നു

author-image
സാബു മാത്യു
New Update

കാഞ്ഞാര്‍:  കേരള ഗണക മഹാസഭ 19-ാം നമ്പര്‍ കാഞ്ഞാര്‍ ശാഖ കുടുംബയോഗം വൈസ്‌ പ്രസിഡന്റ്‌ മനോജിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ ഇടുക്കിജില്ലാ സെക്രട്ടറി വൈദ്യന്‍ പി.എന്‍. വിനോദ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം സജീവ്‌ കൂവപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

വനിതാവേദി പ്രസിഡന്റ്‌ ജിജി അനില്‍, സെക്രട്ടറി ആശാ മനോജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി വിജു സി ശങ്കര്‍ റിപ്പോര്‍ട്ടും, കണക്കും അവതരിപ്പിച്ചു. താലൂക്ക്‌ കമ്മിറ്റിയംഗം സുധാകരന്‍ സ്വാഗതവും സുനില്‍ കുമാര്‍ ചിറയ്‌ക്കല്‍ നന്ദിയും പറഞ്ഞു.

എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ശാഖയിലെ കുട്ടികളെ യോഗം അഭിനന്ദിച്ചു. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ ശാഖയിലെ കുട്ടികള്‍ക്ക്‌ കുട വിതരണം നടത്തുന്നതിന്‌ തീരുമാനിച്ചു.

Advertisment