Advertisment

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

New Update

തൊടുപുഴ:  കേരള പ്രവാസി ലീഗ്‌ ഇടുക്കിജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവെട്ടിയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ്‌ എം.എസ്‌. മുഹമ്മദ്‌, വിദ്യാര്‍ത്ഥികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Advertisment

publive-image

പ്ലസ്‌ ടുവിന്‌ 1200-ല്‍ 1200 മാര്‍ക്കും നേടിയ അഷ്‌കര്‍ പി അനസ്‌, ബി.എ. ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ ഫസ്റ്റ്‌ റാങ്ക്‌ കരസ്ഥമാക്കിയ ബിസ്‌മി നാസറും പ്രവാസി ലീഗിന്റെ ആദരവ്‌ ഏറ്റുവാങ്ങി.

ജില്ലാ ജനറല്‍ സെക്രട്ടറി എം.എ സക്കീര്‍ ഹാജി, വൈസ്‌ പ്രസിഡന്റ്‌ വി എസ്‌ സെയ്‌തുമുഹമ്മദ്‌, മുസ്ലിം ലീഗ്‌ ഇടവെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീസ്‌ ഇല്ലിക്കല്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീജ നൗഷാദ്‌ എന്നിവര്‍ പ്രസംഗിച്ചു.

Advertisment