Advertisment

ജില്ലയില്‍ ടൂറിസത്തിന്‌ ഉണര്‍വ്വേകാന്‍ കൈത്താങ്ങാകും: കെ.എച്ച്‌.ആര്‍.എ.

author-image
സാബു മാത്യു
New Update

മൂന്നാര്‍:  കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ഇടുക്കിജില്ലയിലെ ടൂറിസത്തിന്‌ പുത്തന്‍ ഉണര്‍വ്വേകിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുവാന്‍ മൂന്നാറില്‍ ചേര്‍ന്ന കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ ഇടുക്കിജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

Advertisment

publive-image

കാലവര്‍ഷക്കെടുതിക്കു മുമ്പ്‌ ജില്ലയിലേയ്‌ക്ക്‌ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സ്വദേശ,വിദേശ ടൂര്‍ പാക്കേജുകള്‍ വലിയ തോതില്‍ റദ്ദു ചെയ്‌തിട്ടുള്ളത്‌ പുനസ്ഥാപിക്കേണ്ടതുണ്ട്‌. ഇതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ സമ്മേളനം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ്‌ എം.എന്‍. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ എസ്‌ രാജേന്ദ്രന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.

കെ.എച്ച്‌.ആര്‍.എ. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 24 മുതല്‍ 28 വരെ കോഴിക്കോടു വച്ച്‌ നടത്തുന്ന സംസ്ഥാന സമ്മേളനം സല്‍ക്കാര്‍ 2019-ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കുമായി ആവിഷ്‌കരിച്ചിട്ടുള്ള മെഗാ സമ്മാനക്കൂപ്പണിന്റെ വിതരണോദ്‌ഘാടനം എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. യ്‌ക്ക്‌ നല്‍കിക്കൊണ്ട്‌ കെ.എച്ച്‌.ആര്‍.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ നിര്‍വഹിച്ചു.

സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ജെ. ചാര്‍ളി മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനത്തില്‍ പി.എം. സജീന്ദ്രന്‍ കട്ടപ്പന, മുഹമ്മദ്‌ ഷാജി കുമളി, എം.എസ്‌. അജി അടിമാലി, കെ.എം. ഖാദര്‍കുഞ്ഞ്‌ മൂന്നാര്‍, എം.കെ. സുപ്പു റോയല്‍, ആര്‍. ബാലകൃഷ്‌ണന്‍, പി.ആര്‍. പ്രശാന്ത്‌, ജയന്‍ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എം. അലിക്കുഞ്ഞ്‌ സ്വാഗതവും വി.പ്രവീണ്‍ നന്ദിയും പറഞ്ഞു.

Advertisment