Advertisment

ശബരിമലയെ അശാന്തിയിലേക്ക്‌ നയിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം - കെ. കെ. കൃഷ്‌ണപിള്ള

author-image
സന്തോഷ്‌ അറയ്ക്കല്‍
Updated On
New Update

തൊടുപുഴ:  ശബരിമലയെ അശാന്തിയിലേക്ക്‌ നയിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും പോലീസും പിന്തിരിയണമെന്ന്‌ എന്‍. എസ്‌.എസ്‌ തൊടുപുഴ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ. കെ. കൃഷ്‌ണപിള്ള ആവശ്യപ്പെട്ടു.

Advertisment

ശബരിമലയിലെ ആചാരങ്ങളേയും അനുഷ്‌ഠാനങ്ങളേയും കുറിച്ച്‌ വിവരമില്ലാത്ത ചില അഭിനവ സാമഹ്യ പരിഷ്‌കര്‍ത്താക്കളാണ്‌ ശബരിമലയിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയത്‌. ശബരിമലയില്‍ മനുഷ്യാവകാശങ്ങള്‍ എല്ലാം ലംഘിക്കുകപ്പെടുകയാണ്‌.

publive-image

കോടതി വിലക്കിയിട്ടും ശരണം വിളിക്കുന്നവരെ വരെ അറസ്റ്റ്‌ ചെയ്യുന്ന നടപടി സര്‍ക്കാരിന്റെ ഭീരുത്വത്തേയാണ്‌ വ്യക്തമാക്കുന്നത്‌. ശബരിമല വിഷയത്തില്‍ വിവിധ സംഘടനകള്‍ സമരരംഗത്തുണ്ട്‌. അത്തരം ആളുകളെ മുഴുവന്‍ ആര്‍. എസ്‌. എസ്‌ കാരായി ചിത്രീകരിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

ഇനി മുഴുവന്‍ എന്‍. എസ്‌. എസ്‌ പ്രവര്‍ത്തകരേയും സര്‍ക്കാര്‍ ആര്‍ എസ്സ്‌ എസ്സുകാരായി മാറ്റിയെ അടങ്ങുകയുള്ളങ്കില്‍ അതും ആലോചിക്കേണ്ട സാഹചര്യത്തിലേക്കാണ്‌ സര്‍ക്കാര്‍ വിഷയങ്ങളെ കൊണ്ട്‌ എത്തിച്ചിരിക്കുന്നതെന്നും കെ. കെ. കൃഷ്‌ണപിള്ള പറഞ്ഞു.

publive-image

വെങ്ങല്ലൂര്‍ വടക്കുഭാഗം ദേവിവിലാസം എന്‍.എസ്‌ എസ്‌ കരയോഗത്തിന്റെ സ്ഥാപക സെക്രട്ടറിയും മുന്‍ പ്രസിഡന്റുമായ അറയ്‌ക്കല്‍ എ. എം. രവീന്ദ്രന്‍ നായരുടെ സ്‌മരണയ്‌ക്കായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അറയ്‌ക്കല്‍ രവീന്ദ്രന്‍ നായര്‍ സ്‌മാരക എന്‍. എസ്‌. സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരയോഗം പ്രസിഡന്റ്‌ ഡി. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. എസ്‌.എസ പ്രതിനിധി സഭാംഗം പി. എസ്‌ മോഹന്‍ദാസ്‌ മുഖ്യ പ്രഭാഷണം നടത്തി.

publive-image

താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി എസ്‌. എന്‍ ശ്രീകാന്ത്‌, താലൂക്ക്‌ വനിതാ യൂണിയന്‍ പ്രസിഡന്റ്‌ സിന്ധു രാജീവ്‌, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ. കെ. ഷിംനാസ്‌, ബിജി സുരേഷ്‌, ജിഷ ബിനു കുമാരമംഗലം ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ ജെയിംസ്‌ ചാക്കോ, മുന്‍ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ എം.എസ്‌. നാരായണന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ്‌ സിന്ധു ശ്രീകുമാര്‍ മുന്‍ കരയോഗം പ്രസിഡന്റ്‌ എം. കെ. ശിവശങ്കരന്‍ നായര്‍, താലൂക്ക്‌ കമ്മറ്റി അംഗം പി. ആര്‍. ശിവശങ്കരന്‍ നായര്‍ കരയോഗം ഭാരവാഹികളായ സി പി മോഹനന്‍ നായര്‍, പി. എസ്‌. വിക്രമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു സന്തോഷ്‌ അറയ്‌ക്കല്‍ സ്വാഗതവും ഷിബു സി നായര്‍ കൃതജ്ഞതയും പറഞ്ഞു.

Advertisment