Advertisment

കോടിക്കുളം വില്ലേജ്‌ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി

author-image
സാബു മാത്യു
Updated On
New Update

കോടിക്കുളം:  കോടിക്കുളം വില്ലേജ്‌ ഓഫീസിന്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരെ യാതൊരു കാരണവുമില്ലാതെ വലയ്‌ക്കുന്നതായും വ്യാപകമായ പരാതിയുണ്ട്‌.

മറ്റു ചില വില്ലേജോഫീസുകളില്‍ നിന്നും പരാതിയെ തുടര്‍ന്ന്‌ പണിഷ്‌മെന്റ്‌ ട്രാന്‍സ്‌ഫര്‍ ലഭിച്ച്‌ ഇവിടെയെത്തിയ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായും ജനങ്ങള്‍ക്ക്‌ പരാതിയുണ്ട്‌.

ഭരണം മാറുന്നതിനനുസരിച്ച്‌ സംഘടന മാറുന്ന ഇവരില്‍ ചിലര്‍ ജനങ്ങള്‍ക്ക്‌ ശല്യമായി മാറിക്കൊണ്ടിരിക്കുന്നു.കുഴപ്പക്കാരായവരെ ഭരണാനുകൂല സംഘടന സംരക്ഷിക്കുന്നതായും ആക്ഷേപമുണ്ട്‌. ഇതുസംബന്ധിച്ച്‌ ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

Advertisment