Advertisment

കോടിക്കുളത്ത്‌ മരുന്നുവിതരണം മുടങ്ങുന്നു

author-image
സാബു മാത്യു
New Update

കോടിക്കുളം:  കോടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്‌ ഇല്ലാത്തതിന്റെ പേരില്‍ മരുന്ന്‌ വിതരണം മുടങ്ങി. വെള്ളിയാഴ്‌ച ഇവിടെയെത്തിയ നൂറുകണക്കിന്‌ രോഗികള്‍ മരുന്ന്‌ ലഭിക്കാതെ മടങ്ങുകയായിരുന്നു.

ഫാര്‍മസിസ്റ്റ്‌ അവധിയില്‍ പോകുന്ന ദിവസം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഗ്രാമപഞ്ചായത്ത്‌ നടപടി സ്വീകരിക്കണമെന്ന്‌ മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ബി. അരീഷ്‌കുമാര്‍, കോണ്‍ഗ്രസ്സ്‌ നേതാക്കളായ ജെയ്‌സണ്‍, സൈമണ്‍ കുമ്പിളുമൂട്ടില്‍, ബിജു തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Advertisment