Advertisment

കോലാനി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ വിഷുവിളക്ക്‌ മഹോത്സവത്തിന്‌ ഏപ്രില്‍ 9 ന് കൊടിയേറും

author-image
സാബു മാത്യു
New Update

ഇടുക്കി: കോലാനി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ വിഷുവിളക്ക്‌ മഹോത്സവത്തിന്‌ ഏപ്രില്‍ 9 ചൊവ്വാഴ്‌ച കൊടിയേറും. വൈകിട്ട്‌ 8-ന്‌ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട്ട്‌ പരമേശ്വരന്‍ തന്ത്രി കൊടിയേറ്റ്‌ കര്‍മ്മം നിര്‍വഹിക്കും.

രണ്ടാം ദിവസം ബുധനാഴ്‌ച വൈകിട്ട്‌ 5-ന്‌ കാഴ്‌ചശ്രീബലി, 6.30-ന്‌ വിശേഷാല്‍ ദീപാരാധനയും ചുറ്റുവിളക്കും അത്താഴ പൂജയ്‌ക്കുശേഷം കൊടിപ്പുറത്തു വിളക്കും നടക്കും.

Advertisment