Advertisment

സി പി ഐ എം നേതാവിനെ ആക്രമിച്ച കേസ്സ്‌ -കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ജാമ്യം അനുവദിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:   പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന്‌ സി പി ഐ എം പ്രാദേശിക നേതാവിനെ കാമാക്ഷി ടൗണില്‍ വച്ച്‌ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു എന്ന്‌ ആരോപിച്ച്‌ തങ്കമണി പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത ക്രൈം 107/2019-ാം നമ്പര്‍ കേസിലെ പ്രതികളും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമായ ളാനിത്തോട്ടത്തില്‍ ജിനേഷ്‌, ളാനിത്തോട്ടത്തില്‍ മിഥുന്‍ ജോസ്‌ എന്ന അപ്പു, പതിരിക്കല്‍ സുരേഷ്‌, തെങ്ങുംപിള്ളില്‍ ബിബിന്‍, കോട്ടുങ്കല്‍ അമിനോള്‍, ഏത്തക്കാട്ട്‌ മാത്യു എന്ന മാത്തുക്കുട്ടി,

ളാനിത്തോട്ടത്തില്‍ അനീഷ്‌, ളാനിത്തോട്ടത്തില്‍ മത്യു ആന്റണി എന്ന ജോസ്‌, വാഴയില്‍ മൈക്കിള്‍, കോട്ടുങ്കല്‍ ആന്റണി കെ എ എന്നിവര്‍ക്ക്‌ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജിയും പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ നിവാരണ കേസ്സ്‌ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്‌ജിയുമായ മുഹമ്മദ്‌ വസിം ജാമ്യം അനുവദിച്ച്‌ ഉത്തരവായി.

പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ എസ്‌ അശോകന്‍, ഷാജി ജോസഫ്‌, റെജി ജി നായര്‍, അജു മാത്യു പ്രസാദ്‌ ജോസഫ്‌, ജോമോന്‍ പി ജെ എന്നിവര്‍ കോടതിയില്‍ ഹാജരായി.

Advertisment