കോതംഗലം രൂപത യുവജനവര്‍ഷ സമാപനവും മഹായുവജനസംഗമവും

സാബു മാത്യു
Saturday, January 12, 2019

വാഴക്കുളം:  ഒരു വര്‍ഷം നീണ്ടുനിന്ന യുവജനവര്‍ഷാചരണത്തിന്റെ കോതംഗലം രൂപതയിലെ ഔദ്യോഗിക സമാപനവും രൂപതയിലെ മുഴുവന്‍ യുവജനങ്ങളും ഒന്നിച്ചു ചേരുന്ന മഹായുവജനസംഗമവും 13-ന്‌ ഞായറാഴ്‌ച രാവിലെ 9 മുതല്‍ വൈകിട്ട്‌ 4 വരെ വാഴക്കുളം വിശ്വജ്യോതി കോളേജില്‍ വച്ച്‌ നടക്കും.

കഴിഞ്ഞ ഒരു വര്‍ഷക്കാലം യുവജനവര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണങ്ങളുടെ സ്വീകരണം, കൃതജ്ഞതാബലി, സെമിനാര്‍, കലാപരിപാടികള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ്‌ മഹായുവജനസംഗമത്തോടനുബന്ധിച്ച്‌ ക്രമീകരിച്ചിരിക്കുന്നത്‌.

കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍, വിശ്വജ്യോതി കോളേജ്‌ ഡയറക്‌ടര്‍ ഫാ. ജോര്‍ജ്‌ താനത്തുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

×