Advertisment

കുടയത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പച്ചത്തുരുത്തിന് തുടക്കമിട്ടു

New Update

കുടയത്തൂര്‍: ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന ആദ്യ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം കുടയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ യ്പ ജംഗ്ഷനില്‍ എംവിഐപി വിട്ടു നല്‍കിയ സ്ഥലത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയന്‍ നിര്‍വഹിച്ചു. വാര്‍ഡ്‌മെമ്പര്‍ പി കെ ശശിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പ്രസിഡന്റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Advertisment

publive-image

ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു പദ്ധതി വിശദീകരണം നടത്തി.  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ മുരളീധരന്‍, ബ്ലോക്ക് മെബര്‍ സുജ, എംവിഐപി അസി.എന്‍ജിനീയര്‍ സിബി, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരീച്ചു.

ഹരിതകര്‍മ്മ സേനാ അംഗങ്ങളും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.

പച്ചത്തുരുത്തിന്റെ സംരക്ഷണം കയ്പ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഗമിത്ര പുരുഷസ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ സ്വമനസ്സാലെ ഏറ്റെടുത്തിട്ടുണ്ട്. പച്ചത്തുരുത്തിന് ചുറ്റും ജൈവവേലിയും സ്ഥാപിച്ചു. സ്വാഭാവിക വനങ്ങള്‍ പുന:സൃഷ്ടിക്കുന്നതിലൂടെയുള്ള പരിസ്ഥിതി-ജൈവ വൈവിധ്യ സംരക്ഷണമാണ് ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി ലക്ഷ്യമിടുന്നത്

Advertisment