Advertisment

ഞാറക്കുളം, തുറയ്‌ക്കല്‍, കല്ലിടുക്കില്‍ കുടുംബസംഗമം 26-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഞാറക്കുളം, തുറയ്‌ക്കല്‍, കല്ലിടുക്കില്‍ കുടുംബസംഗമം 26-ന്‌ വൈക്കം പട്ടശ്ശേരി കല്ലിടുക്കില്‍ ജോസ്‌ തോമസിന്റെ വസതിയില്‍ നടക്കുമെന്ന്‌ പ്രസിഡന്റ്‌ ജെയിംസ്‌ അഗസ്റ്റിന്‍, സെക്രട്ടറി ബേബി ജോസഫ്‌ എന്നിവര്‍ അറിയിച്ചു.

രാവിലെ 9.30-ന്‌ വൈക്കം സെന്റ്‌ ജോസഫ്‌സ്‌ ഫൊറോനപള്ളിയില്‍ ഫാ. സക്കറിയാസ്‌ കല്ലിടുക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11-ന്‌ ചേരുന്ന സമ്മേളനം ഫാ. സക്കറിയാസ്‌ കല്ലിടുക്കില്‍ ഉദ്‌ഘാടനം ചെയ്യും.

കുടുംബയോഗം പ്രസിഡന്റ്‌ ജെയിംസ്‌ അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിക്കും. ജോസ്‌ തോമസ്‌, ബേബി ജോസഫ്‌, ഫാ. ചാള്‍സ്‌ ഞാറക്കുളം തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment