Advertisment

ന്യൂമാന്‍ റസിഡന്റ്‌സ്‌ അസോസിയേഷന്‍ കുടുംബസംഗമം 24-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ന്യൂമാന്‍ റസിഡന്റ്‌സ്‌ അസോസിയേഷന്‍ കുടുംബസംഗമവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ന്യൂമാന്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ റവ.ഡോ വിന്‍സന്റ്‌ നെടുങ്ങാട്ടിന്‌ യാത്രയയപ്പും 24-ന്‌ നടക്കും. ഞായറാഴ്‌ച വൈകുന്നേരം 5-ന്‌ ന്യൂമാന്‍ കോളേജില്‍ ചേരുന്ന സമ്മേളനം പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ്‌ വി.എം. സോജന്‍ വെട്ടിക്കല്‍ അദ്ധ്യക്ഷത വഹിക്കും.

Advertisment

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസ്സി ആന്റണി, ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റി സെക്രട്ടറി സബ്‌ ജഡ്‌ജ്‌ ദിനേശ്‌ എം പിള്ള, മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ അഡ്വ. സി.കെ. ജാഫര്‍, റവ. വിന്‍സന്റ്‌ നെടുങ്ങാട്ട്‌, കെ.കെ. ആന്റണി കോറോത്ത്‌, പി.എ.ഷാഹുല്‍ ഹമീദ്‌, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ആന്‍സി ജോണ്‍,

ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. ഡോ. ജി.എസ്‌. മധു, ഡപ്യൂട്ടി പ്ലാനിംഗ്‌ ഓഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്‌, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അഭിലാഷ്‌ ഡേവിഡ്‌, ന്യൂമാന്‍ കോളേജ്‌ ബര്‍സാര്‍ ഫാ. തോമസ്‌ പൂവത്തിങ്കല്‍, ട്രാക്ക്‌ പ്രസിഡന്റ്‌ ജെയിംസ്‌ ടി മാളിയേക്കല്‍, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.കെ. നാവൂര്‍കനി, സബ്‌ ഇന്‍സ്‌പെക്‌ടര്‍ എം.പി. സാഗര്‍,

ട്രാക്ക്‌ ജനറല്‍ സെക്രട്ടറി സണ്ണി തെക്കേക്കര, മലയാള മനോരമ ചീഫ്‌ റിപ്പോര്‍ട്ടര്‍ എസ്‌.വി. രാജേഷ്‌, അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ സി.പി. മോഹന്‍ദാസ്‌, ഐ.എം.എ പ്രസിഡന്റ്‌ ഡോ. സി.വി.ജേക്കബ്ബ്‌ ചെത്തിമറ്റം, അസോസിയേഷന്‍ സെക്രട്ടറി സി.കെ. നവാസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment