Advertisment

കുമളി, കുടയത്തൂർ പഞ്ചായത്തുകൾക്ക് അനുമോദനം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സർക്കാർ നിർദേശിച്ച സ്കോളർഷിപ്പു തുകയായ 28500 രൂപ ഇടുക്കി ജില്ലയിൽ പൂർണ്ണമായും നല്കിയ കുമളി, കുടയത്തൂർ പഞ്ചായത്തു അധികൃതരെ രക്ഷിതാക്കളുടെ സംഘടനയായ ,പരിവാർ, അനുമോദിച്ചു.

Advertisment

publive-image

കടയത്തുർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പരിവാർ ജില്ലാ പ്രസിഡന്റ് പ്രൊഫ. ജോസു് അഗസ്റ്റിൻ ഉപഹാര സമർപ്പണം നടത്തി. കടയത്തുർ പഞ്ചായത്തു് പ്രസിഡന്റ് പുഷ്പമ്മ വിജയൻ , കുമളി പഞ്ചായത്തു പ്രസിഡന്റിനു വേണ്ടി ബഡ്സു സ്കൂൾ ടീച്ചർ ഷൈബൻ മാത്യു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

publive-image

ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഐ.സി ഡി.എസ് സൂപ്പർവൈസർമാരായ അലീന, തേലാമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് , സാബു, സഹകരണ ബാങ്ക് പ്രസിഡന്റ് മുരളി, പരിവാർ മേഖലാ പ്രസിഡന്റ് അലക്സ്, ശശികല എന്നിവരും പ്രസംഗിച്ചു. അനു ബേബി നന്ദിയും രേഖപ്പെടുത്തി.

Advertisment