Advertisment

കുണിഞ്ഞിയില്‍ മെഡിക്കല്‍ ക്യാമ്പ്‌

author-image
സാബു മാത്യു
Updated On
New Update

കുണിഞ്ഞി:  സെന്റ്‌ ആന്റണീസ്‌ പള്ളിയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി എ.കെ.സി.സി. ആഭിമുഖ്യത്തില്‍ തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയുടെ സഹകരണത്തോടെ ഡിസംബര്‍ 1-ന്‌ സൗജന്യ കാര്‍ഡിയോ ഡയബറ്റിക്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുമെന്ന്‌ വികാരി ഫാ. ജോര്‍ജ്‌ പൊട്ടയ്‌ക്കല്‍, എ.കെ.സി.സി. പ്രസിഡന്റ്‌ സി.എ. തോമസ്‌ ചരളംകുന്നേല്‍ എന്നിവര്‍ അറിയിച്ചു.

ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 1.30-ന്‌ കുണിഞ്ഞി സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളില്‍ നടക്കുന്ന ക്യാമ്പില്‍ ഡോ. ജോസഫ്‌ സ്റ്റീഫന്‍ ചാഴികാട്ട്‌ ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച്‌ പ്രഭാഷണം നടത്തും. രോഗപരിശോധന, കൊളസ്‌ട്രോള്‍, ഷുഗര്‍ ലാബ്‌ ടെസ്റ്റുകള്‍, മരുന്നു വിതരണം എന്നിവ നടക്കും.

ഡോക്‌ടര്‍മാരായ ജോസഫ്‌ സ്റ്റീഫന്‍, പ്രവീണ്‍ വേലപ്പന്‍, രഞ്‌ജിനി, ഫിസിയോതെറാപ്പിസ്റ്റ്‌ സൈജു ആന്റണി, ഡയറ്റീഷ്യന്‍ അനിത എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും.

Advertisment