നീന്തൽ ചാമ്പ്യൻഷിപ്: കുര്യൻ ഡോണിക്ക് നാല് മെഡലുകൾ

സാബു മാത്യു
Monday, December 31, 2018

തൊടുപുഴ:  വിജയവാഡയിൽ നടന്ന മുപ്പത്തിയൊന്നാമതു ജൂനിയർ ,സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇടുക്കിയുടെ കുര്യൻ ഡോണി കേരളത്തിനുവേണ്ടി നാല് മെഡലുകൾ നേടി.

800 മീറ്റർ ,400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും 200 മീറ്റർ , 100 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കല മെഡലുകളുമാണ് നേടിയത്.

മുൻ ഇന്ത്യൻ വോളിബോൾ താരം മുതലക്കോടം മഞ്ചേരിയിൽ എം എ കുര്യാക്കോസിന്റെ ചെറുമകനായ കുര്യൻ ഡോണി അവധിക്കാലത്തു വണ്ടമറ്റം അക്വാട്ടിക് സെന്ററിലാണ് പരിശീലനം നടത്തുന്നത് .

×