ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ലേലം

സാബു മാത്യു
Thursday, March 14, 2019

ഉടുമ്പന്നൂര്‍:  ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന വസ്‌തുവകകള്‍ 18/03/2019 തീയതി പകല്‍ 11 മണിക്ക്‌ പരസ്യമായി ലേലം/ക്വട്ടേഷന്‍ ചെയ്‌ത്‌ വില്‍ക്കുന്നതിന്‌ തീരുമാനിച്ചിട്ടുള്ളതാണ്‌. താല്‍പര്യമുള്ളവര്‍ക്ക്‌ അന്നേ ദിവസം പഞ്ചായത്ത്‌ ഓഫീസില്‍ ഹാജരായി ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്‌.

1. ചാത്തന്‍മല ഭാഗത്ത്‌ പഞ്ചായത്ത്‌ വക സ്ഥലത്ത്‌ സൂക്ഷിച്ചിട്ടുള്ള തേക്ക്‌ മരങ്ങള്‍,
2. മലയിഞ്ചി വെയിറ്റിംഗ്‌ ഷെഡിനോട്‌ ചേര്‍ന്നുള്ള കടമുറി വാടകയ്‌ക്ക്‌ എടുക്കുന്നതിനുള്ള അവകാശം
3. തട്ടക്കുഴ പി എച്ച്‌ സി ചെറുകൂപ്പ്‌ -കൃഷി ചെയ്യുന്നതിനുള്ള അവകാശം
4. ചെപ്പുകുളം പി എച്ച്‌ സി ചെറുകൂപ്പ്‌- കൃഷി ചെയ്യുന്നതിനുള്ള അവകാശം
5. പഞ്ചായത്ത്‌ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള വര്‍ത്തമാന പത്രങ്ങള്‍
6. പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്‌തുക്കളുടെ ലേലം
7. പഞ്ചായത്ത്‌ കോമ്പൗണ്ടില്‍ നില്‍ക്കുന്ന മാവിലെ മാങ്ങ

കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത്‌ ഓഫീസില്‍ നിന്നും നേരിട്ട്‌ അറിയാവുന്നതാണെന്ന്‌ സെക്രട്ടറി അറിയിച്ചു.

×