Advertisment

ലയണ്‍സ്‌ ക്ലബ്ബ്‌ തൊടുപുഴ എലൈറ്റില്‍ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനം നടന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ലയണ്‍സ്‌ ക്ലബ്ബ്‌ തൊടുപുഴ എലൈറ്റില്‍ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനം നടന്നു. ആദംസ്റ്റാര്‍ കോംപ്ലക്‌സിലുള്ള ലയണ്‍സ്‌ ഹാളില്‍ നടന്ന സമ്മേളനം ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ അഡ്വ. എ.വി. വാമനകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

Advertisment

publive-image

പ്രസിഡന്റ്‌ ജയചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസ്‌ട്രിക്‌ട്‌ ക്യാബിനറ്റ്‌ സെക്രട്ടറി രാജന്‍ എന്‍ നമ്പൂതിരി, റീജിയണല്‍ ചെയര്‍മാന്‍ ജെയിന്‍ എം ജോസഫ്‌, ഡിസ്‌ട്രിക്‌ട്‌ ഡയറക്‌ടര്‍ വി.സി.ജെയിംസ്‌, സോണ്‍ ചെയര്‍മാന്‍ ടോം ജെ. ഓലിക്കല്‍, ഡിസ്‌ട്രിക്‌ട്‌ ഡയറക്‌ടര്‍ റോയി ലൂക്ക്‌, ആര്‍. അനൂപ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിശബ്‌ദം നിസ്വാര്‍ത്ഥം അവാര്‍ഡ്‌ നല്‍കി മൈലക്കൊമ്പ്‌ ദിവ്യരക്ഷാലയം ഡയറക്‌ടര്‍ ടോമി മാത്യു ഓടയ്‌ക്കലിനെ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ ആദരിച്ചു.

Advertisment