Advertisment

കുട്ടികൾക്കെതിരെയുള്ള അതിക്രമം: ജാഗ്രത പുലർത്തണം - മഹിളാ കോൺഗ്രസ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഇടുക്കി ജില്ലയിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമം തുടർക്കഥയാവുകയാണ്. ഓരോ സംഭവങ്ങൾക്ക് ശേഷവും വീണ്ടും അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത് ശിക്ഷ നൽകുന്നതിലെ അപര്യാപ്തത മൂലമാണ്.

തൊടുപുഴയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കുട്ടികൾക്ക് സ്‌നേഹവും സംരക്ഷണവും നൽകേണ്ട മാതാപിതാക്കൾ തന്നെ ആപത്കരമാംവിധം കുട്ടികളെ ശിക്ഷിക്കുന്നത് ആശങ്കജനകമാണ്.

നാളയുടെ വാഗ്ദാനങ്ങളായ കുട്ടികളെ സംരക്ഷിക്കുന്നതിനും, സമൂഹത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും അധികാരികൾ തയ്യാറാകണം എന്നും മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ ആവശ്യപ്പെട്ടു.

Advertisment