Advertisment

ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള പുരസ്‌ക്കാരം മണക്കാട്‌ ഗ്രാമപഞ്ചായത്തിന്‌

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

മണക്കാട്‌:  2017-18 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്‌ച്ച വച്ച ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി മണക്കാട്‌ ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 5 ലക്ഷം രൂപയും സ്വരാജ്‌ ട്രോഫിയും, സാക്ഷ്യപത്രവും 19/02/2019 ന് തൃശ്ശൂര്‍ ജില്ലയില്‍ വച്ചു നടക്കുന്ന പഞ്ചായത്ത്‌ ദിനാഘോഷത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്‌തീന്‍ വിതരണം ചെയ്യുന്നതാണ്‌.

Advertisment

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളിലെ മികവുറ്റ പ്രകടനവും, 100% പദ്ധതി തുക ചെലവഴിച്ചതും, നികുതി പിരിച്ചെടുക്കുന്നതിനും കാണിച്ച മികവാര്‍ന്ന പ്രവര്‍ത്തനവുമാണ്‌ പഞ്ചായത്തിനെ ഈ അഭിമാനാര്‍ഹമായ നേട്ടത്തിന്‌ അര്‍ഹമാക്കിയത്‌. 2017-18 വര്‍ഷം വയോജന പാര്‍ക്ക്‌ അടക്കമുള്ള വ്യത്യസ്‌തതയാര്‍ന്ന പ്രോജക്‌ടുകള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിന്‌ പഞ്ചായത്തിന്‌ സാധിച്ചു.

ഐ.എസ്‌.ഒ അംഗീകാരവും, പൊതുജനങ്ങള്‍ക്ക്‌ കാലതാമസമില്ലാതെ നല്‍കുന്ന സേവനങ്ങളും, തനത്‌ വരുമാനത്തിലുണ്ടായ വര്‍ദ്ധനവും ജൂറി പ്രത്യേകം വിലയിരുത്തി.

കക്ഷി രാഷ്‌ട്രീയത്തിന്‌ അതീതമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ഭരണസമിതി അംഗങ്ങളുടെയും, പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭരണ സമിതിയോടൊപ്പം തോളോട്‌ തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്‌ ജീവനക്കാരുടെയും കുടുംബശ്രീ, സി.ഡി.എസ്‌ തൊഴിലുറപ്പ്‌ ജീവനക്കാരുടെയും പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ്‌ ഈ പുരസ്‌ക്കാരമെന്നും , ഇതിനു വേണ്ടി എല്ലാ പിന്തുണയും നല്‍കിയ നല്ലവരായ നാട്ടുകാര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ്‌ വല്‍സ ജോണ്‍ അറിയിച്ചു.

Advertisment