Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത് മാസ്ക് വിതരണ ഉദ്ഘാടനം അതിഥി തൊഴിലാളികള്‍ക്ക് നല്‍കി നിർവ്വഹിച്ചു

New Update

വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും മാസ്ക് നല്‍കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി അതിഥി തൊഴിലാളികള്‍ക്ക് നല്‍കികൊണ്ട് നിർവ്വഹിച്ചു.

Advertisment

publive-image

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ ടോമിച്ചന്‍ മുണ്ടുപാലം, സെക്രട്ടറി എ ആർ ഉഷ എന്നിവരുടെ സാനിദ്ധ്യത്തിലാണ് മാസ്ക് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചത്.

പഞ്ചായത്തിലെ 15000 ത്തോളം വ്യക്തികള്‍ക്കും സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാർക്കും അതിഥി തൊഴിലാളികള്‍ക്കും അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഒരാള്‍ക്ക് 2 എണ്ണം വീതം മാസ്ക് എത്തിച്ചു നല്‍കുന്നതാണ്.

Advertisment