Advertisment

അമിതഭാരം: കര്‍ശന നടപടി വേണമെന്ന്‌ മോട്ടോര്‍ എംപ്ലോയീസ്‌ യൂണിയന്‍

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  തടിലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവണ്ടികള്‍ നിയമം അനുവദിക്കപ്പെട്ടിട്ടുള്ള ലോഡിനേക്കാള്‍ രണ്ടിരട്ടിയിലധികം ഭാരം കയറ്റുന്ന ലോറി, ടിപ്പര്‍, ടോറസ്‌ ഉടമകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേരള മോട്ടോര്‍ എംപ്ലോയീസ്‌ യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി ഐ) എറണാകുളം, ഇടുക്കി ജില്ലാ കളക്‌ടര്‍മാര്‍ക്ക്‌ കൊടുത്ത നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

അമിതഭാരം കയറ്റുന്നതുമൂലം നിരവധി അപകടങ്ങള്‍ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പല വാഹനങ്ങളിലും തടികള്‍ കയറ്റുന്നത്‌ ഭീതിജനകമായ രീതിയിലാണ്‌. മറ്റു വാഹനങ്ങള്‍ക്കുപോലും അപകടം ഉണ്ടാകുന്ന വിധത്തിലാണ്‌ വന്‍തടികളും കട്ടന്‍സുകളും ലോറിയില്‍ കയറ്റുന്നത്‌.

ഇത്തരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങളും, വാഹനങ്ങള്‍ മൂലവും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അമിതഭാരം കയറ്റുന്നതിന്‌ പരിശോധന ഉദ്യോഗസ്ഥര്‍ നിസ്സാരമായ പിഴ ചുമത്തുന്നതു മൂലമാണ്‌ വാഹന ഉടമകള്‍ ഇതാവര്‍ത്തിക്കുന്നത്‌.

ഇക്കാര്യത്തില്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദ്‌ ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി ആവശ്യപ്പെട്ടു കൊണ്ടാണ്‌ യൂണിയന്‍ നിവേദനം നല്‍കിയിട്ടുള്ളത്‌. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന്‌ ഇടുക്കി, എറണാകുളം ജില്ലാ കളക്‌ടര്‍മാര്‍ ഉറപ്പ്‌ നല്‍കി.

നിവേദന സംഘത്തില്‍ യൂണിയന്‍ പ്രസിഡന്റ്‌ എ.പി. ഉസ്‌മാന്‍, നേതാക്കളായ കെ.പി.റോയി, കെ.ഡി. ജയപ്രകാശ്‌, ജോണ്‍സണ്‍ തൊട്ടിയില്‍, അസീസ്‌ എന്നിവരുമുണ്ടായിരുന്നു.

Advertisment